2012 ജൂലൈ 13, വെള്ളിയാഴ്‌ച
പ്രണയോഷ്ണം
പോസ്റ്റ് ചെയ്തത്
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAM
ല്‍
11:02 PM
അഭിപ്രായങ്ങളൊന്നുമില്ല:
ലേബലുകള്‍:
കവിത,
പുതിയ കവിത,
new poem
2012 ജൂൺ 29, വെള്ളിയാഴ്‌ച
ഓഞ്ചിയം കവിതകള്‍
ഒന്ന്: ടി.പി.
പണ്ടൊക്കെ ടീ.പ്പീന്നു പറയുമ്പോള്‍
തല്ലിപ്പൊളിയെന്നും
ടൈം പാസ്സെന്നും
ഇന്നിപ്പൊ ടീ.പ്പീന്നു പറഞ്ഞാല്‍
കൊച്ചു കുട്ടികള്‍ക്കു കൂടി അറിയാം
അമ്പത്തൊന്നായരിഞ്ഞിട്ട
രണ്ടക്ഷരങ്ങളുടെ സങ്കടം
രണ്ട്: ചിരിക്കാത്തവര്‍
നേതാക്കള്‍ ചിരിക്കുമ്പോള്‍
അനുയായികള്‍ ചിരിക്കുന്നു
പിണിയാളുകള്‍ ചിരിക്കുന്നു
പിടിവാളുകള്‍ ചിരിക്കുന്നു
കുടിലതകള്‍ ചിരിക്കുന്നു
കുടിപ്പകകള്‍ ചിരിക്കുന്നു
കുശുമ്പുകള്‍ ചിരിക്കുന്നു, ചോണ-
നെറുമ്പുകള്‍ ചിരിക്കുന്നു
കൊടികള്‍ ചിരിക്കുന്നു
വടികള്‍ ചിരിക്കുന്നു
വഴി നീളെയറുകൊലകള്‍
അലറിച്ചിരിക്കുന്നു
നേതാക്കള്‍ ചിരിക്കുമ്പോള്‍
ചിരിക്കാത്ത മുഖമെല്ലാം
ചിതറിപ്പോം കവലകളില്‍
ചോരയും തുണ്ടുമായ്
ലേബലുകള്‍:
ഓഞ്ചിയം. TP Murder,
കവിത,
ടി.പി. ചന്ദ്രശേഖരന്,
Kerala Politics
2012 ജൂൺ 3, ഞായറാഴ്‌ച
മൊയ്തീന്‍
പുതിയ കവിത ‘മൊയ്തീന്‍’ ഡൂള്‍ ന്യൂസില്‍ -
പോസ്റ്റ് ചെയ്തത്
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAM
ല്‍
7:13 PM
അഭിപ്രായങ്ങളൊന്നുമില്ല:
2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച
ഇനിയെത്ര കാലം
പാലത്തിന്റെ മോളില് നിന്ന്
പാലത്തിന്റെ കീഴോട്ടു നോക്കുമ്പോ
എന്തോരം സങ്കടങ്ങളാ
ഒഴുകിപ്പോണേ?
പറിച്ചെറിഞ്ഞ ഭ്രൂണങ്ങള്‍
പിച്ചിച്ചീന്തിയ കുഞ്ഞുടുപ്പുകള്‍
ആത്മഹത്യ ചെയ്ത ദാവണികള്വെന്തു കരിഞ്ഞ സാരികള്‍
ഛേദിച്ചെടുത്ത ശിരസ്സുകള്‍
നിറം മങ്ങി പിഞ്ഞിപ്പോയ
വയസ്സന്‍ വസ്ത്രങ്ങള്‍
തുരന്നെടുത്ത മിഴി പോലെ
രക്തം വാര്‍ന്ന് തണുത്ത സൂര്യന്‍
പിന്നെ എല്ലാറ്റിനേയും
നെഞ്ചില്‍ച്ചേര്‍ത്ത്
തൊലിയില്‍ വ്രണങ്ങളുള്ള
ഒരാകാശവും
ഇവയ്ക്കെല്ലാം മുങ്ങിപ്പൊങ്ങി
ഒഴുകിപ്പോകാന്‍
ഇത്രയധികം കണ്ണീരുമായി
ഈ പാവം പുഴ
ഇനിയെത്ര കാലം?
http://bahrainkeraleeyasamajam.com/e-jaalakam/Sept2011/index.html
2011 ഒക്‌ടോബർ 10, തിങ്കളാഴ്‌ച
2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച
പുതിയ കവിത - പ്രതിഷ്ഠ - തര്‍ജ്ജനിയില്‍
ക്ഷേത്രങ്ങളും, ദൈവങ്ങളും, കോടതിയുമെല്ലാം വീണ്ടും വിവാദമാകുമ്പോള്‍, പുതിയ കവിത -
“പ്രതിഷ്ഠ”
തര്‍ജ്ജനിയില്‍. ലിങ്ക് താഴെ -
http://www.chintha.com/node/112944
പോസ്റ്റ് ചെയ്തത്
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAM
ല്‍
11:07 PM
അഭിപ്രായങ്ങളൊന്നുമില്ല:
2011 ജനുവരി 3, തിങ്കളാഴ്‌ച
പുതിയ കവിതകള്‍ - തര്‍ജ്ജനിയില്‍
പ്രണയം, പ്രണയശേഷം
പുതിയ രണ്ടു കവിതകള്‍ ‘ തര്‍ജ്ജനി’ വെബ് മാഗസിന്‍ പുതിയ ലക്കത്തില്‍
ലിങ്ക് താഴെ:
http://www.chintha.com/node/95122
പുതിയ രണ്ടു കവിതകള്‍ ‘ തര്‍ജ്ജനി’ വെബ് മാഗസിന്‍ പുതിയ ലക്കത്തില്‍
ലിങ്ക് താഴെ:
http://www.chintha.com/node/95122
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)







