2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

വില്ലന്മാര്‍








“അല്ല, ഇനി നീ എനിക്കെന്തു പേരിടും“ ?
തിരക്കഥയെഴുതാനിരിക്കുമ്പോള്‍
വില്ലന്റെ പരിഹാസം

ശങ്കയോടെ
ശ്വാസം പിടിച്ച്
ചോദ്യാസനത്തിലേയ്ക്കു
ചൂളുന്നു തൂലിക

അമ്പട വില്ലാ
ചിന്തയില്‍ നിന്നു വിരിയും മുമ്പേ
ചിറകടിക്കുന്നുവോ
നിന്റെ വിശ്വരൂപം
എന്നു ചോദ്യിക്കാനാഞ്ഞൂ 
എഴുത്തുകാരന്റെ മനം

അല്ലെങ്കില്‍ വേണ്ട
ഇനി മുതല്‍
എല്ലാ തിരക്കഥകളും
വില്ലന്മാര്‍ തന്നെ 
തല്ലിക്കൂട്ടുന്നതായിരിക്കും
എന്ന തിരിച്ചറിവില്‍
പതുക്കെ ശ്വാസമഴിച്ച്
ശവാസനത്തിലേക്ക്
തളരുന്നൂ തൂലിക

വാങ്ക്, മണിയടി, നാമജപങ്ങള്‍
വില്ലനു കോറസ്സായി
പശ്ചാത്തലത്തില്‍
ഉച്ചസ്ഥായിയിലേക്ക്


21/2/2013 4PM സ്യൂസിന്റെ ‘എഴുത്തു പുര’ കോളത്തില്‍ പ്രസിദ്ധീകരിച്ചത്
 4PM പ്രസ്സ് ഫോം
തലക്കെട്ട് ഡിസൈനിംഗിനു 4PM ന്യൂസിനോട് കടപ്പാട്

5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

തിരക്കഥയും സംവിധാനവും വില്ലന്മാര്‍ തന്നെ. അല്ലേ?

സൗഗന്ധികം പറഞ്ഞു...

'പത്മാസന'ത്തിലേക്കുണരട്ടെ തൂലിക.... ഉണരട്ടെ സഹസ്രദള പത്മങ്ങൾ...

കവിത ഇഷ്ടമായി.

ശുഭാശംസകൾ.....

AnuRaj.Ks പറഞ്ഞു...

നായകന് തന്നെ വില്ലനും.....

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത് - ശരിയാണ്. എന്നാലല്ലേ എല്ലാം വില്ലനുദ്ദേശിക്കുന്ന രീതിയില്‍ വരൂ.

സൌഗന്ധികം - പത്മാസനത്തിലേക്കുണരെട്ടെ... നല്ല ചിന്ത.

അനു രാജ് - അതെ. രണ്ടു പേരും ഒരാള്‍.

വായനയ്ക്കും, കമന്റുകള്‍ക്കും നന്ദി

വീകെ പറഞ്ഞു...

പഴയ ബാലചന്ദ്രമേനോൻ പടം പോലെ എല്ലാം ഒരാൾ തന്നെയോ...?