2009, നവംബർ 12, വ്യാഴാഴ്‌ച

നാലു പൊടിക്കവിതകള്‍



പൊരുള്‍

അച്ഛനെത്തിരഞ്ഞു ഞാന്‍
‍അച്ഛനടുത്തെത്തുമ്പോള്‍
‍അച്ഛനും തിരയുന്നത-
ച്ഛനെയെന്നറിഞ്ഞു ഞാന്‍





ചക്രം


ചക്രവ്യൂഹത്തില്‍പ്പെട്ടു
ചക്രശ്വാസം വലിക്കവേ
ചക്രമൂരിപ്പോകാതെന്‍ തേര്‍
‍കാക്കാനാരുടെ ചെറു വിരല്‍?




ദ്വന്ദം

ദൈവവും പിശാചുമൊരേ
നാണയത്തിന്നിരുവശം
എന്നു ദൈവമോതുമ്പോള്‍
‍അല്ലെന്നോ പിശാചേ നീ?





പ്രതിഫലം

നാനാത്തത്തിലേകത്വം
തേടിപ്പോയൊരെന്നെയാര്‍
‍വെട്ടി നൂറു നുറുക്കാക്കി
കെട്ടിത്തൂക്കിയിറച്ചിയായ് ?

22 അഭിപ്രായങ്ങൾ:

ഹാരിസ് പറഞ്ഞു...

മോഹന്‍ജി...ഇഷ്ടമായി.
പ്രത്യേകിച്ചും ആദ്യ കവിത...ഗഹനം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

വരാന്‍ വൈകി, നഷ്ടം
നല്ല പൊടികള്‍

the man to walk with പറഞ്ഞു...

avassanathethaanu enikishttayath ..best wishes

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

കുതിക്കാന്‍ വെമ്പുന്ന കവിതകളാണ്‌... എഴുത്തു തുടരണം നിങ്ങള്‍...

ഏ.ആര്‍. നജീം പറഞ്ഞു...

മോഹന്‍ ജീ..
നാലും നന്നായിരിക്കുന്നു... :)

ആശംസകളോടെ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഹാരിസ്,
വഴിപോക്കന്‍,
The man to walk with,
സന്തോഷ്,
നജീം -

വായനയ്ക്കും, കമന്റുകള്‍ക്കും നന്ദി.

ഷൈജു കോട്ടാത്തല പറഞ്ഞു...

വലിപ്പം കുറവാണെന്നു ഒട്ടും സമ്മതിച്ചു തരില്ല
കവിതകള്‍ അവയുടെ ആഴം കൊണ്ട്
ആശംസകളോടെ....

Sapna Anu B.George പറഞ്ഞു...

മോഹൻ ജി, എല്ലാ കവിതകളും നന്നായി,ഒരു ഇടവേളക്കു ശേഷമുള്ള വരവിനു സ്വാഗതം

Kuzhur Wilson പറഞ്ഞു...

എന്റെ അയല്പക്കക്കാരാ നിങ്ങള്‍ തുടരുക തന്നെ വേണം

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

ആ ആത്മബോധത്തില്‍ നിന്നു തന്നെ തുടങ്ങട്ടെ!!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഷൈജൂ,
സപ്നാ,
അയല്‍ക്കാരന്‍ വിത്സാ‍,
ചിത്രകാരാ ...

ഒരു പാടു നന്ദി, ഇതു വഴി വരാനും, ഈ പൊടികളെ തലോടാനും കാണിച്ച സന്മനസ്സിന്.

Mahesh Cheruthana/മഹി പറഞ്ഞു...

മോഹന്‍ ജീ,

വരികള്‍ വളരെ ഇഷ്ടമായി!

Shine Kurian പറഞ്ഞു...

നാല് പൊടികള്‍
നാല് വീക്ഷണങ്ങള്‍
കൊള്ളാം..

poor-me/പാവം-ഞാന്‍ പറഞ്ഞു...

Read your "dirt poems" and liked it.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ചെറിയ, വലിയ കവിതകള്‍.

എല്ലാം ഇഷ്ടപ്പെട്ടു.

OAB/ഒഎബി പറഞ്ഞു...

ചക്രമില്ലാതെ കറങ്ങുന്ന ഭൂവിതിൽ-നാല്
ചക്രത്തിനായ് കറങ്ങുന്നു മാനവൻ.


ഞാനെന്റെ നാല് കുഞ്ഞു കവിതയിൽ എഴുതിയ ‘ചക്രം‘ ഈ രൂപത്തിലായിരുന്നു.

നാലും കൊഴപ്പമില്ല.

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു, മാഷേ.
'പൊരുള്‍' കൂടുതലിഷ്ടമായി

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മഹി,
ഷൈന്‍,
പാവം-ഞാന്‍,
രാമചന്ദ്രന്‍,
ശ്രീ -
പൊടിക്കവിതകള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

ഒഎബി - താങ്കളുടെ വീക്ഷണവും നന്ന്. ചക്രം തന്നെയാണല്ലോ മനുഷ്യനെ ചക്രവ്യൂഹത്തിലെത്തിക്കുന്നതും.

ഷിബു ഫിലിപ്പ് പറഞ്ഞു...

മോഹന്‍ജി, നല്ല ചെറു കവിതകള്‍.

jayanEvoor പറഞ്ഞു...

വളരെ നല്ല ചിന്ത ....
വളരെ നല്ല വരികള്‍.....

വീകെ പറഞ്ഞു...

മോഹനേട്ടാ...
പൊടിക്കവിതകൾ നാലും അടിപൊളി...

ആശംസകൾ..

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ഷിബു,
ജയന്‍
വീ.കെ.

- പൊടിക്കവിതകള്‍ വായിച്ചതിനും, കമന്റുകള്‍ രേഖപ്പെടുത്തിയതിനും വളരെ വളരെ നന്ദി.