പൊരുള്‍
അച്ഛനെത്തിരഞ്ഞു ഞാന്‍
അച്ഛനടുത്തെത്തുമ്പോള്‍
അച്ഛനും തിരയുന്നത-
ച്ഛനെയെന്നറിഞ്ഞു ഞാന്‍
ചക്രം
ചക്രവ്യൂഹത്തില്‍പ്പെട്ടു
ചക്രശ്വാസം വലിക്കവേ
ചക്രമൂരിപ്പോകാതെന്‍ തേര്
കാക്കാനാരുടെ ചെറു വിരല്‍?
ദ്വന്ദം
ദൈവവും പിശാചുമൊരേ
നാണയത്തിന്നിരുവശം
എന്നു ദൈവമോതുമ്പോള്‍
അല്ലെന്നോ പിശാചേ നീ?
പ്രതിഫലം
നാനാത്തത്തിലേകത്വം
തേടിപ്പോയൊരെന്നെയാര്‍
വെട്ടി നൂറു നുറുക്കാക്കി
വെട്ടി നൂറു നുറുക്കാക്കി
കെട്ടിത്തൂക്കിയിറച്ചിയായ് ?
22 അഭിപ്രായങ്ങൾ:
മോഹന്‍ജി...ഇഷ്ടമായി.
പ്രത്യേകിച്ചും ആദ്യ കവിത...ഗഹനം
വരാന്‍ വൈകി, നഷ്ടം
നല്ല പൊടികള്‍
avassanathethaanu enikishttayath ..best wishes
കുതിക്കാന്‍ വെമ്പുന്ന കവിതകളാണ്... എഴുത്തു തുടരണം നിങ്ങള്‍...
മോഹന്‍ ജീ..
നാലും നന്നായിരിക്കുന്നു... :)
ആശംസകളോടെ
ഹാരിസ്,
വഴിപോക്കന്,
The man to walk with,
സന്തോഷ്,
നജീം -
വായനയ്ക്കും, കമന്റുകള്‍ക്കും നന്ദി.
വലിപ്പം കുറവാണെന്നു ഒട്ടും സമ്മതിച്ചു തരില്ല
കവിതകള്‍ അവയുടെ ആഴം കൊണ്ട്
ആശംസകളോടെ....
മോഹൻ ജി, എല്ലാ കവിതകളും നന്നായി,ഒരു ഇടവേളക്കു ശേഷമുള്ള വരവിനു സ്വാഗതം
എന്റെ അയല്പക്കക്കാരാ നിങ്ങള്‍ തുടരുക തന്നെ വേണം
ആ ആത്മബോധത്തില്‍ നിന്നു തന്നെ തുടങ്ങട്ടെ!!!
ഷൈജൂ,
സപ്നാ,
അയല്ക്കാരന് വിത്സാ,
ചിത്രകാരാ ...
ഒരു പാടു നന്ദി, ഇതു വഴി വരാനും, ഈ പൊടികളെ തലോടാനും കാണിച്ച സന്മനസ്സിന്.
മോഹന്‍ ജീ,
വരികള്‍ വളരെ ഇഷ്ടമായി!
നാല് പൊടികള്‍
നാല് വീക്ഷണങ്ങള്‍
കൊള്ളാം..
Read your "dirt poems" and liked it.
ചെറിയ, വലിയ കവിതകള്‍.
എല്ലാം ഇഷ്ടപ്പെട്ടു.
ചക്രമില്ലാതെ കറങ്ങുന്ന ഭൂവിതിൽ-നാല്
ചക്രത്തിനായ് കറങ്ങുന്നു മാനവൻ.
ഞാനെന്റെ നാല് കുഞ്ഞു കവിതയിൽ എഴുതിയ ‘ചക്രം‘ ഈ രൂപത്തിലായിരുന്നു.
നാലും കൊഴപ്പമില്ല.
നന്നായിരിയ്ക്കുന്നു, മാഷേ.
'പൊരുള്‍' കൂടുതലിഷ്ടമായി
മഹി,
ഷൈന്‍,
പാവം-ഞാന്‍,
രാമചന്ദ്രന്,
ശ്രീ -
പൊടിക്കവിതകള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ഒഎബി - താങ്കളുടെ വീക്ഷണവും നന്ന്. ചക്രം തന്നെയാണല്ലോ മനുഷ്യനെ ചക്രവ്യൂഹത്തിലെത്തിക്കുന്നതും.
മോഹന്‍ജി, നല്ല ചെറു കവിതകള്‍.
വളരെ നല്ല ചിന്ത ....
വളരെ നല്ല വരികള്‍.....
മോഹനേട്ടാ...
പൊടിക്കവിതകൾ നാലും അടിപൊളി...
ആശംസകൾ..
ഷിബു,
ജയന്
വീ.കെ.
- പൊടിക്കവിതകള്‍ വായിച്ചതിനും, കമന്റുകള്‍ രേഖപ്പെടുത്തിയതിനും വളരെ വളരെ നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ