2013, നവംബർ 10, ഞായറാഴ്‌ച

ചെറുകവിതകള്‍
































കവിത:
കരളില്‍ നിന്നും 
വിരലിലൂടൊരു 
വരിയായൊഴുകി 
പുഴയായൊടുവില്‍ 
സാഗരമായതു കവിത

ജീവിതം:
"ജനിച്ചു, ജീവിച്ചു, മരിച്ചു" 
ഒരു വരിയിലൊരു 
ജീവിതം

കടല്‍:
പെണ്ണായതിനാലാവാം, 
ഇളകിച്ചിരിക്കുമ്പോഴും 
കടലിലിത്ര കണ്ണുനീര്‍

നീളം:
തലവരയുടെ 
നീളമളക്കാന്‍ 
ടേപ്പുണ്ടാരുടെ 
കയ്യില്‍‍?

കള്ളം:
‘കള്ള’ മെന്ന 
രണ്ടക്ഷരത്തിന്നുള്ളില്‍ 
എത്രയെല്ലാ-
മൊളിപ്പിച്ചു വച്ചു നാം? 

വേനല്‍:
വരണ്ട തണ്ണീര്‍ത്തടങ്ങളെയോര്‍ത്ത് 
കണ്ണീര്‍ പൊഴിക്കാതെ, 
കണ്ണീര്‍ത്തടങ്ങളും വരളുന്ന 
കാലം വരും

ചാനല്‍:
പാടേ തുറക്കുന്നു 
ചാനല്‍പ്പെട്ടികള്‍‍, 
പീഡനത്തിന്റെ 
പീതവാതായനം  

പകല്‍:
പെരുവഴിയിലലസമായ് 
വീണു കിടക്കുന്നു, 
പകലിന്‍ 
ചേലാഞ്ചലം.


---
ഗള്‍ഫ് മാധ്യമം (ബഹറിന്‍ എഡിഷന്‍) സര്‍ഗ്ഗവേദിയില്‍
പ്രസിദ്ധീകരിച്ചത് (10/11/2013)

11 അഭിപ്രായങ്ങൾ:

Mini S Adoor പറഞ്ഞു...

ആശംസകള്‍ .

ajith പറഞ്ഞു...

ചെറുകവിതകള്‍ കൊള്ളാം!

Babu പറഞ്ഞു...

വളരെ വളരെ നന്നായിരിക്കുന്നു - വീഡും പ്രതീഷിക്കുന്നു, ബാബു

പട്ടേപ്പാടം റാംജി പറഞ്ഞു...

എല്ലാ കുട്ടിക്കവിതകളും നന്നായിരിക്കുന്നു. ഏറ്റവും കൂടുതല്‍ ഇഷ്ടമായത് 'വേനല്‍ '

T S Jayan പറഞ്ഞു...

നന്നായിരിക്കുന്നു മോഹന്ജി... പ്രത്യേകിച്ച് ഈ കവിതയിലെ കവിത...!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മിനി,
അജിത്,
ബാബു,
രാംജി,
ജയന്‍,

- വായനയ്ക്കും, അഭിപ്രായങ്ങള്‍ പങ്കു വച്ചതിനും വളരെ വളരെ നന്ദി.

ശ്രീ പറഞ്ഞു...

ആശംസകള്‍, മാഷേ

Pradeep Kumar പറഞ്ഞു...

തത്വചിന്തകൾക്ക് ഇടം ഒളിപ്പിച്ചുവെച്ച ചെറുകവിതകൾ

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ശ്രീ,
പ്രദീപ് കുമാര്‍,

- വളരെ വളരെ നന്ദി

MOIDEEN ANGADIMUGAR പറഞ്ഞു...

വളരെ നന്നായി എല്ലാ കവിതകളും

സൗഗന്ധികം പറഞ്ഞു...

എല്ലാം ഇഷ്ടമായി. 'കവിത'യും, 'കള്ള'വും പ്രത്യേകിച്ച്.


സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.


ശുഭാശംസകൾ.......