2013, ഏപ്രിൽ 13, ശനിയാഴ്‌ച

കണി

വേനലിന്റെ വാള്‍ത്തലകള്‍ 
ഉയര്‍ന്നു താണതിനു ശേഷം
വിഷു ദിനമെത്തുമ്പോള്‍
കൊന്നപ്പൂക്കളൊക്കെ 
നിറം മാറ്റി വാകപ്പൂക്കളായി
വിഷുപ്പക്ഷികള്‍ 
കൂട്ടത്തോടെ മൊഴി മാറ്റി
ഇപ്പോഴും പിടയുന്നുണ്ട് 
കണിയില്‍
അമ്പത്തൊന്നു ചോരപ്പൂക്കള്‍

8 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ചോരപ്പൂക്കള്‍ക്ക് സാക്ഷികളെല്ലാം നിറം മാറുന്നു

എന്നാലും വിഷു ആശംസകള്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അജിത്, നന്ദി വായനയ്ക്കും കമന്റിനും. തിരിച്ചും നേരുന്നു വിഷു ആശംസകള്‍

Baiju Elikkattoor പറഞ്ഞു...

മോഹന്,

ഹൃദ്യമായ കവിത. നന്ദി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

ബൈജു വളരെ നന്ദി, വായനയ്ക്കും, കമന്റിനും

സൗഗന്ധികം പറഞ്ഞു...

ഇപ്പോഴും പിടയുന്നുണ്ട്
കണിയില്‍
അമ്പത്തൊന്നു ചോരപ്പൂക്കള്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സൌഗന്ധികം - വളരെ നന്ദി

AnuRaj.Ks പറഞ്ഞു...

ഈ അമ്പത്തിയൊന്നിന്റെ കണക്ക് മനസ്സിലാകുന്നില്ല

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

അനുരാജ് - അമ്പത്തിയൊന്നു വെട്ട്