2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഗാന്ധിജിയെ വരയ്ക്കുമ്പോള്‍


ആദ്യം ഒരു ‘റ’
അതിനുള്ളില്‍ രണ്ട് പൂജ്യങ്ങള്‍
കീഴോട്ടും വശങ്ങളിലേക്കും
ഈരണ്ടു വരകള്‍
അര ഭാഗത്ത് 
വിലങ്ങനെ ഒരു ചെറിയ വര
താഴെ ഒരു ‘ഡബ്ലീയു’
ഇരു വശങ്ങളില്‍ നിന്നും
താഴോട്ടീരണ്ടു വരകള്‍
ഒരു വടി
ഇത്ര മാത്രം സരളമായതിനാലാവാം
ലോകത്തിനു മുകളിലൂടെ
നമുക്കു ഗാന്ധിജിയെ 
വരയ്ക്കാനാവുന്നത്.  

2 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

ശരിയാണ്. അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ ലളിതമാണ് ചിത്രങ്ങളും :)

വീ കെ പറഞ്ഞു...

ലളിതമാണെങ്കിലും ആ മഹാത്മാവിനെ വരക്കാൻ ഒരു ശ്രമവും ഞാൻ നടത്തിയിട്ടില്ല.
ഒരു വര ഒന്നു മാറിപ്പോയാൽ, ആ മുഖമൊന്നു കോടിപ്പോയാൽ... വേണ്ടാ...
ആ മുഖം എന്റെ മനസ്സിലുണ്ട്...
അതു മതി...