2017, ഫെബ്രുവരി 27, തിങ്കളാഴ്‌ച

കവിത കണ്ടെത്തിയപ്പോൾയുസ്സെത്തും വരെ
എഴുതിത്തീർത്തപ്പോഴാണ്
അവസാനത്തെ വരിയിൽ
അയാൾ കവിത കണ്ടെത്തിയത്
അവസാന ശ്വാസത്തിന്റെ
അവസാനത്തെ കുതിപ്പിലായിരുന്നു
അയാളപ്പോൾ
ഏതു പടുതിരിക്കുമില്ലേ
ഒടുവിലത്ത ഒരാളിക്കത്തൽ എന്ന്
കവിത തന്നെയായിരുന്നോ
അയാളുടെ സംശയം തീർത്തത്?
അയാൾ കെട്ടു
കവിത ഇപ്പോഴും
അണയാതെ നിൽക്കുന്നു