2016, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ശ്വാന പർവ്വം - 2


നീതി ബോധം

ഒരായിരമാളുകൾ
ഇരകളായ്ത്തീർന്നാലും
ഒരു തെരുവു നായ് പോലും
ശിക്ഷിക്കപ്പെടരുത്
എന്നതത്രെ
ഉന്നതമാം നമ്മുടെ
നീതി ബോധംപുരോഗതി

ശൌര്യത്തിലും
സംഘം ചേരലിലും
മനുഷ്യരേക്കാൾ
ബഹുദൂരം
മുന്നോട്ട് പോയിട്ടുണ്ട്
തെരുവുനായ്ക്കൾ.പകർച്ചവ്യാധി

മൂല്യച്യുതിയും
അക്രമ വാസനയും
മനുഷ്യരിൽ നിന്ന്
നായ്ക്കളിലേയ്ക്കും
പടർന്നിട്ടുണ്ടെന്ന്
സമീപ കാല
സാക്ഷ്യങ്ങൾ


ആസൂത്രണം

മുൻ കൂട്ടി
ആസൂത്രണം ചെയ്ത
ആക്രമണങ്ങൾ
നടപ്പാക്കാനെന്ന വിധമാണ്
ഓരോ തെരുവിലും
നായ്ക്കൂട്ടങ്ങൾ
നിലയുറപ്പിക്കുന്നത്നിവേദനം

പേടി കൂടാതെ വഴി നടക്കാൻ
അനുവാദം ഇരന്നു കൊണ്ടുള്ള
പൌരന്മാരുടെ നിവേദനം
സമർപ്പിക്കാനിനി ബാക്കിയുള്ളത്
നായ്ക്കൾക്കു മാത്രം.മാറ്റം

തല്ലെത്ര കിട്ടിയാലും
വാലാട്ടി പുറകേ വരുന്ന
യജമാന സ്നേഹം
ഇനി നടപ്പില്ല
എന്നായിരിക്കുമോ
കുരച്ചു ചാടി
കടിച്ചു കീറാൻ വെമ്പുന്ന
ഈ നായ്ക്കൂട്ടങ്ങൾ
നമ്മോടു പറയുന്നത്?


5 അഭിപ്രായങ്ങൾ:

രാമു പറഞ്ഞു...

ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

Mubi പറഞ്ഞു...

ബ്ലോഗേഴ്സിന്‍റെ വാട്ട്‌സ്അപ്പ് ഗ്രൂപ്പ്‌ വഴിയാണ് ഞാന്‍ ഇവിടെ എത്തിയത്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

Ramu
Mubi
വളരെ നന്ദി. ഈ വഴി വന്നതിന്

വീകെ പറഞ്ഞു...

പാടിയതൊക്കെയും സത്യമാണെങ്കിലും 'ഏതൊരു പട്ടിക്കുമുണ്ടല്ലൊ ഒരു ദിവസം ....'
അതെ, ഇതവരുടെ സമയം....!

സുധി അറയ്ക്കൽ പറഞ്ഞു...

നോട്ട്‌ പിൻവലിക്കൽ നായക്കളെയും ബാധിച്ചല്ലോന്ന് ട്രോൾ ഓർമ്മ വരുന്നു.