2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

അനുയായികള്‍

അട്ടിയട്ടിയായ്  കൂട്ടിയിട്ടിട്ടു-
ണ്ടരിഞ്ഞെടുത്ത നാവുകള്‍

അറ നിറഞ്ഞ്  തുറിച്ചു നോക്കുന്നു
തുളച്ചെടുത്ത കണ്ണുകള്‍

മുളകുപുരയിലാണുണക്കി വച്ചത്
മുറിച്ചെടുത്ത ചുണ്ടുകള്‍

മുറ്റം മുഴുവനുണക്കാനിട്ടത്
അറ്റു വീണ കൈപ്പത്തികള്‍

തൊടി നിറയെ വെയിലു കായുന്നു
തലയില്ലാത്ത കബന്ധങ്ങള്‍

വാള്‍ത്തലപ്പത്തുണക്കാന്‍ വച്ചത്
വാദിച്ചോരുടെ ശിരസ്സുകള്‍

കൂട്ടിവയ്ക്കയാണുടയോനു വേണ്ടി-
യവന്റെ പൊന്നനുയായികള്‍

 (28/03/2015-ന്  4PM NEWS-ല്‍ പ്രസിദ്ധീകരിച്ചത്) 

5 അഭിപ്രായങ്ങൾ:

മുഹമ്മദ്‌ ആറങ്ങോട്ടുകര പറഞ്ഞു...

ഈ വാക്കുകള്‍ക്ക് മൂര്‍ച്ചയും തിളക്കവും കൂടുതലുണ്ട്

vineeth vava പറഞ്ഞു...

:)

ajith പറഞ്ഞു...

ഉടയോനുവേണ്ടിയെന്ന് അവര്‍

സലീം കുലുക്കല്ലുര്‍ പറഞ്ഞു...

അനുയായികളുടെതാണ് മതം ..!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

മുഹമ്മദ്, വിനീത്, അജിത്, സലീം - നന്ദി വായനയ്ക്കും കമന്റുകള്‍ക്കും.