വിറക് , മണ്ണെണ്ണ,
പാചക വാതകം
ഈശ്വരാ
ഒന്നുമില്ലല്ലോ
അടുപ്പില്‍
തീക്കൂട്ടാന്‍
ബാക്കിയുണ്ടായിരുന്ന
ഒരു പിടി അരി
സങ്കടങ്ങള്‍ പോലെ
വേവാതെ
കുതിര്‍ന്ന്
കലത്തില്‍
അതിവേഗ പാതകള്‍
മുറിച്ചു കടക്കാനാവാതെ
അപ്പുറം നില്ക്കയാണ്
സ്കൂളില്‍ പോയ മക്കള്‍
സിലിണ്ടര്‍ വാങ്ങുവാന്‍
ഹൈവേ താണ്ടിയ
അവരുടെയച്ഛന്‍
വെളുത്ത കോടിയില്‍
വിറകു കൊള്ളിയായ്
തിരിച്ചു വന്നത്
മനസ്സിലിപ്പോഴും
എരിഞ്ഞു തീര്‍ന്നില്ല
അരി കുതിര്‍ന്നിട്ടും
വിറകു വന്നില്ലെന്ന്
കെറുവിക്കുന്നുണ്ടടുപ്പത്ത്
വയറു ചീര്‍ത്ത
മണ് കലം
അടുക്കളക്കോണിലിപ്പോഴും
വീര്‍പ്പടക്കിയിരിപ്പുണ്ട്
ഇന്ധനം വാങ്ങിയ
പഴയ പാട്ടകള്‍
ഒന്നിച്ചവയെല്ലാം
തൂത്താല്‍ കിട്ടണം
പച്ച കത്തിക്കുവാന്‍
ഇത്തിരി മണ്ണെണ്ണ
വിശന്നു വലഞ്ഞ്
മക്കളെത്തുമ്പോഴേക്കും
അരി വേവിക്കാനുള്ള
വിറകുണ്ടെന്‍ ശരീരത്തില്‍
4PM NEWS-ല്‍ 22 May 2013-ല്‍ പ്രസിദ്ധീകരിച്ചത്
http://www.4pmnews.com/index.aspx?issue=02-may-2013&page=27
12 അഭിപ്രായങ്ങൾ:
വിറകെന്നും,അടുപ്പെന്നുമൊക്കെപ്പറഞ്ഞാൽ ചിലർക്കിന്നു മനസ്സിലാകില്ല സർ.
ഒരു അനുബന്ധ സൂചിക കവിതയ്ക്കൊടുവിൽ നൽകാമായിരുന്നു. ഹ..ഹ..ഹ..
കാലമതല്ലേ..?!!
ഒരുപാട് ഇഷ്ടമായി കവിത.
ശുഭാശംസകൾ...
വിറകോ...?
എന്നു പറഞ്ഞാല്‍ എന്താ...??!!
സൌഗന്ധികം - ശരിയാണ്. ഇപ്പൊ മൊത്തം ഗ്യാസാണ്. നന്ദി വായനയ്ക്കും കമന്റിനും
ആജിത് -ഹ..ഹ..ഹ
വിറകെന്നു പറഞ്ഞാല്‍ ഇപ്പോള്‍ ആര്‍ക്കും അറിയില്ല. പക്ഷെ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സിലിണ്ടറിനേര്പ്പെടുത്തിയ വിലക്കുകളും, വിലക്കൂടുതലുകളും, അതുണ്ടാക്കിയ ആശങ്കകളും വിറകെന്ന ‘പുരാവസ്തു‘വെപ്പറ്റി കുറച്ചു പേരെക്കൊണ്ടെങ്കിലും ചിന്തിപ്പിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു.
വായനയ്ക്കും കമന്റിനും വളരെ നന്ദി
പുതുമയുള്ള ബിംബാത്മകല്പ്പനകളാല് കൊരുത്ത ഇത്തരം കവിതകള്‍ ശ്രദ്ധിക്കപ്പെടേണ്ടതാണ്.... വരികളിലെ ഭാവം ഏറെ ഇഷ്ടമായി.....
ശക്തം..മനോഹരം..,എല്ലാ വരികളും.
'വിശന്നു വലഞ്ഞ്
മക്കളെത്തുമ്പോഴേക്കും
അരി വേവിക്കാനുള്ള
വിറകുണ്ടെന്‍ ശരീരത്തില്‍'
ശക്തമായ വരികള്‍, മാഷേ...
കവിത ഇഷ്ടായി
ശ്രീ, വളരെ നന്ദി
മുഹമ്മദ് ആറങ്ങോട്ടുകര - സന്തോഷം. വളരെ നന്ദി, വായനയ്ക്കും, അഭിപ്രായത്തിനും
Pradeep Kumar - വളരെ നന്ദി. കവിത ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില് സന്തോഷം.
നല്ല ഒരു കവിത വായിച്ച സംതൃപ്തി. സ്വയം വിറകാകുന്ന മാതൃസ്നേഹം ഹൃദയസ്പർശിയായി.അഭിനന്ദനങ്ങൾ
Madhusudanan Pv - സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ