ദൂരെയുള്ള നാടുകളില്‍ നിന്നും
ഒഞ്ചിയത്തേയ്ക്കും,
ഓര്‍ക്കാട്ടേരിയിലേയ്ക്കുമൊക്കെ
ഒത്തിരി ദൂരമുണ്ടാകാം
ഭൂപടം നോക്കുമ്പോള്‍
പക്ഷേ ഇന്നിപ്പോള്‍
ഈ പ്രദേശങ്ങളൊക്കെ
ചിരപരിചിതമെന്ന പോലെ
തൊട്ടടുത്തായി
ഓരോരുത്തരുടേയും
ഹൃത്തടത്തിലുണ്ട്
ഒരു മനുഷ്യ മുഖത്തു നിന്നും
വെട്ടിയൊഴുക്കിയ
അമ്പത്തൊന്നു കൈവഴികളിലെ
രക്തപ്പശിമയാകാം
ദൂരെയുള്ള പ്രദേശങ്ങളെയെല്ലാം
ഇങ്ങനെ അടുപ്പിച്ചത്
11 അഭിപ്രായങ്ങൾ:
സ്വന്തം ദേശം
സ്വന്തം സഖാവ്
അങ്ങനെയായിത്തീര്‍ന്നു
Mohanan chettan ee kavithayodu valare pishukku kaatti
ശരിയാണ്
സഖാവ് ഓരോരുത്തരുടേയും
ഹൃത്തടത്തിലുണ്ട്
അങ്ങിനെ ഒഞ്ചിയമാണ് സഖാക്കളുടെ നാട് എന്നൊന്നുമില്ല.എന്നാലും ഒഞ്ചിയും ചിരപരിചിതമാകുന്നത് 51 വെട്ടുകളിലൂടെയായിപ്പോയി. അതിനു മുമ്പും ഒഞ്ചിയത്തേക്കുള്ള ഭൂപടങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ ഇത്രേം പശിമ പോരാത്തതു കൊണ്ടാണോന്നറിയില്ല കുത്തക മാധ്യമങ്ങളിലൊന്നും ഇത്രേം വ്യക്തമായ ഒഞ്ചിയം ഭൂപടങ്ങള്‍ വരച്ചിട്ടില്ല. എങ്കിലും ഇങ്ങനെ ഭൂപടങ്ങള്‍ക്ക് പശിമ കൊടുക്കുവാന്‍ വേണ്ടിമാത്രം ഓരോ നാട്ടിലും എത്രയെത്ര വെട്ടുകള്‍ വേണ്ടിവരുമെന്ന ആധിയിലാണ് ഞാന്‍
അജിത് - നന്ദി, വായനയ്ക്കും കമന്റിനും
ഫസല്‍ - പിശുക്കിയോ? വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായതിനാല്‍ ഒന്നു ചുരുക്കി എന്നേയുള്ളു.
കണക്കൂര്‍ - നന്ദി. അധികമൊന്നും അറിയപ്പെടാതിരുന്ന ഒരാള്‍ ഹൃത്തടത്തിലേക്കു വന്നതിനു കേരള രാഷ്ട്രീയത്തിലെ ഏറ്റവും നികൃഷ്ടമായ ഒരു സംഭവം കാരണമായി. എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന രാഷ്ട്രീയം ജീര്‍ണ്ണതയുടെ മുഖമാണ് കാഴ്ച വയ്ക്കുന്നത്.
രാജു - ഭൂപടങ്ങളില്‍ കാണുമ്പോള്‍ അകലങ്ങളിലായി കിടക്കുന്ന ഇടങ്ങളെ തമ്മിലടുപ്പിക്കുന്ന ഒരു ഹൃദയബന്ധമുണ്ടല്ലോ. അങ്ങിനെ ഒരു അടുപ്പം തോന്നുന്നു ആ പ്രദേശത്തോട്. മുമ്പും ഒഞ്ചിയം രക്തസാക്ഷികളുടെ നാടായി അറിയപ്പെട്ടിരുന്നു. പക്ഷേ ഇത്രമാത്രം ക്രൂരതയുടേതായ ഒരിതിഹാസം അതിനുണ്ടായിരുന്നില്ലെന്നു കാണാം. അധികമൊന്നും അറിയപ്പെടാതിരുന്ന ഒരു പച്ച മനുഷ്യന്റെ മാംസത്തുണ്ടുകള്‍ ചോരയില്‍ പിടച്ചപ്പോള്‍ കുത്തകപ്പത്രങ്ങള്ക്കും, വലതുപക്ഷ പാര്‍ട്ടികള്‍ക്കും ചാകരയായി എന്നതു നേര്. ഒപ്പം അതിന്റെ പശിമ കൊലപാതക രാഷ്ട്രീയത്തിനു നേരെ ശബ്ദിക്കുവാന്‍ ഒട്ടേറെപ്പേരെ സന്നദ്ധരാക്കി എന്നത് വേറൊരു വശം. ഇത്തരം രക്തച്ചൊരിച്ചലുകളുടെ പശിമ ഭൂപടങ്ങളെ ഒരുമിപ്പിക്കുവാന്‍ ഇനിയൊരിക്കലും ഉണ്ടാകാതിരിക്കട്ടെ എന്ന് ആശിക്കാം. വായനയ്ക്കും, കമന്റിനും വളരെ നന്ദി
അടുക്കാനിനിയുമെത്ര ദേശങ്ങൾ..!!
നല്ല കവിത
ശുഭാശംസകൾ...
സൗഗന്ധികം - വളരെ നന്ദി, വായനയ്ക്കും, കമന്റിനും.
ഒഞ്ചിയത്തേക്കിപ്പോൾ അധികം ദൂരമില്ല സഖാവേ..
വീ.കെ. - തീര്‍ച്ചയായും, വളരെ അടുത്ത്, ഒരു പക്ഷെ ഉള്ളില്‍ത്തന്നെ.
ശരിയായിരിയ്ക്കണം
ശ്രീ - വളരെ നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ