2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

വരൂ പോകാം

അയ്യപ്പന്‍ പറഞ്ഞു-

“ മൃത്യുവിന് ഒരു വാക്കേ ഉള്ളു
വരൂ, പോകാം“ *

അയ്യപ്പന്‍ പോയി.

അയ്യപ്പനില്ലാത്ത ശരീരം
ആചാരവെടിക്കാരുടേയും
മന്ത്രിമാരുടേയും
സൌകര്യം കാത്തു കിടന്നാല്‍
അയ്യപ്പനെന്ത്?
സമയമെത്തുമ്പോള്‍
അവരുടെ കാതിലും ആ വാക്കെത്തും
വരൂ പോകാം


......
* അയ്യപ്പന്റെ ‘മൃത്യുവചനം‘ എന്ന കവിതയിലെ വരികള്‍

4 അഭിപ്രായങ്ങൾ:

asrus..ഇരുമ്പുഴി പറഞ്ഞു...

അപഹാസ്യമായ ലോകം
പരിഹാസിമായ
പണാതിപത്യത്തിന്റെ
കര്‍മയോഗികള്‍
അവര്‍
പക്ഷെ
അയാപ്പന്‍
തിരക്കിലാണ് !


അസ്രൂസ്‌
http://asrusworld.blogspot.com/

Jayan പറഞ്ഞു...

പാലം പണി കഴിഞ്ഞാല്‍ മന്ത്രിമാരെ കാത്തു നില്‍ക്കണം അതൊന്നു തുറന്നു കിട്ടാന്‍...
ഇപ്പോള്‍ മരിച്ചാല്‍ കുഴിച്ചിടാനും ഇവരെ കാത്തു നില്‍ക്കണം..
പ്രമുഖനാവാതിരിക്കുക! മരിച്ച്ചാലെങ്കിലും സ്വൈര്യം കിട്ടും..!!!
കൂടുതല്‍ എഴുതിയാല്‍ നിങ്ങളുടെയും അവസ്ഥ ഇതുതന്നെ..!!!!

naresh പറഞ്ഞു...

raw fact of life...

Aardran പറഞ്ഞു...

മുട്ടക്കോഴിക്ക്‌
ജ്ഞാന്‍പീഠം കിട്ടിയതില്‍
പ്രതിഷേധിച്ച്‌
അയ്യപ്പന്‍ പിണങ്ങിപ്പോയി

10 വളര്‍ത്തുകവിതകള്‍ക്ക്‌
അയ്യപ്പന്റെ
ലഹരി നിറഞ്ഞ
ഒരു വാക്കു മതി

പിന്നെ
അയ്യപ്പന്‍
ഇസ്തിരിയിടാറില്ല
ആകാശം പുതച്ച്‌
മണ്ണില്‍ മരിച്ചുകിടക്കുകയും ചെയ്യും