2010, ജൂൺ 25, വെള്ളിയാഴ്‌ച
മമ്മൂട്ടി മോഹന്‍ലാല്‍
വാരാന്ത്യം -
ഒരു സിനിമയായിക്കൊള്ളട്ടേയെന്ന് ഞാന്‍
എനിക്കു മോഹന്‍ലാല്‍ പടം മതിയെന്നവള്‍
ഞാന്‍ ആഗ്രഹിച്ചത്
ഒരു മമ്മൂട്ടി ചിത്രമാണെന്നു പറയുമ്പോള്‍-
“എങ്കില്‍ നിങ്ങള്‍ പോ, ഞാനില്ല“ എന്നവള്‍
അവളെ ശുണ്ഠി പിടിപ്പിക്കാന്‍
ലാലിന്റെ മോശത്തരങ്ങളെപ്പറ്റി മാത്രം
പറഞ്ഞാല്‍ മതി എന്നതെന്റെ
പുതിയ തിരിച്ചറിവ്
പ്രാര്‍ത്ഥിക്കാനൊരുങ്ങവേ
“ഗുരുവായൂരപ്പനോ കള്ളന്‍
കുളിക്കടവിലെ പെണ്‍ചേല കട്ടവന്‍“
എന്നു പറയുമ്പോഴുണ്ടാകുന്നതു
പോലെ കോപം കരിംതിരി കത്തും മുഖം
“മമ്മൂട്ടിയെന്തോന്ന് -
പാടാനറിയാത്ത, ആടാനറിയാത്ത
കോമഡി കെട്ടി കോമാളിയായവന്‍”
എന്നവള്‍ കരിംതിരി
തിരികളാളി സിരകളില്‍ പുളഞ്ഞപ്പോള്‍
അവള്‍ സവാരി ഗിരിഗിരി
എടുത്തെറിഞ്ഞത്
വീരഗാഥകള്‍, പഴശ്ശിരാജകള്‍
ചട്ടമ്പിനാടുകള്‍
മായാബസാറുകള്‍
ചന്തുവിനെ തോല്‍പ്പിക്കാന്‍ നീയോ
ഞാന്‍ നശിപ്പിച്ചത്
അവള്‍ കാത്തു സൂക്ഷിക്കും
ചിത്രങ്ങള്‍, കിരീടങ്ങള്‍
താളവട്ടങ്ങള്‍, മാടമ്പികള്‍
പഴവങ്ങാടി തേങ്ങയടിപോലെ
അടിച്ചുടച്ചു ലാല്‍ ചിരിച്ചു നില്‍ക്കും
മസാലകള്‍, അച്ചാര്‍ കുപ്പികള്‍
വെറുതേ ഒരു സിനിമ കാണാമെന്ന്
ഇക്കാലത്തു മോഹിക്കുന്നത്
എത്ര മൌഡ്യമായിപ്പോയെന്ന്
ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും
ചോറു വയ്ക്കാതെ
കറി വയ്ക്കാതെ
കുളിക്കാതെ
മുറി തൂക്കാതെ
ഒരു ചുംബനത്തിന്റെ
ചെറു ചൂടു പോലുമേല്‍ക്കാതെ
സ്വയം സ്ഖലിച്ചു തീര്‍ന്നു വാരാന്ത്യം
അടുത്ത വാരാന്ത്യത്തിനു മുന്നേ
കൊരിയറില്‍ വന്നത്
ഫാന്‍സ് അസോസിയേഷന്‍ അംഗത്വം
ലാല്‍ മമ്മൂട്ടി സിനിമകളുടെ
ഫ്രീ ടിക്കറ്റുകള്‍
അവള്‍ക്കു ലാലിന്റെ, എനിക്കു മമ്മൂട്ടിയുടെ
ഇനി എങ്ങിനെയായിരിക്കുമോ ആവോ
ഞങ്ങളുടെ വാരാന്ത്യ തിരക്കഥകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
13 അഭിപ്രായങ്ങൾ:
വെറുതേ ഒരു സിനിമ കാണാമെന്ന്
ഇക്കാലത്തു മോഹിക്കുന്നത്
എത്ര മൌഡ്യമായിപ്പോയെന്ന്
ഞാന്‍ തിരിച്ചറിഞ്ഞപ്പോഴേക്കും
ചോറു വയ്ക്കാതെ
കറി വയ്ക്കാതെ
കുളിക്കാതെ
മുറി തൂക്കാതെ
ഒരു ചുംബനത്തിന്റെ
ചെറു ചൂടു പോലുമേല്‍ക്കാതെ
സ്വയം സ്ഖലിച്ചു തീര്‍ന്നു വാരാന്ത്യം
ഇപ്പോ മമ്മൂട്ടി ഫാൻസും മോഹൻലാൽ ഫാൻസും ഒരു സൈഡാ!
പൃഥ്വീരാജാ പൊതു ശത്രു!
(തെരഞ്ഞ് തുടങ്ങിക്കോ ആരാ അവൻ/അവൾ എന്ന്!!)
ആദ്യം ദിലീപായിരുന്നു. ഇപ്പൊ പൃഥി
ഈ സൂപ്പറുകള്‍ കുടുംബവും കലക്കോ പണ്ടാരം! ഹ ഹ :)-
ടോംസ്,ദിലീപിനും ഫാന്‍സോ?!!
ഇപ്പൊ പ്രിഥ്വിരാജ് ആണ് താരം.
ജയന്‍ - ശരിയാണ്. പൃഥ്വിരാജ് തന്നെ പൊതു ശത്രു എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയുന്നത്. തങ്ങളേക്കാള്‍ വളരാന്‍ ആരും മോഹിക്കേണ്ട എന്നതാവാം ഇവരുടെ വിചാരം. ഏതായാലും സൂപ്പര്‍ താരങ്ങളും ഫാന്‍സും കൂടി ചേര്‍ന്ന് മലയാള സിനിമയുടെ കാര്യം കട്ടപ്പൊകയാക്കി.
റ്റോംസ് : ദിലീപ് ആര്‍ക്കുമൊരു പേടിസ്വപ്നമായിരുന്നില്ല, ഇനിയൊട്ട് ആവാനും പോകുന്നില്ല. പിന്നെ ദിലീപിന് അങ്ങനെയൊക്കെ തോന്നിയിട്ടുണ്ടായിരുന്നിരിക്കാം.
ഷാജി : അതു കലക്കി. ഹ..ഹ..ഹ്ഹാ..
ഈ സൂപ്പര്‍ സ്റ്റാറുകള്‍ കുടുംബം കലക്കിയ കഥകള്‍ ഇതു വരെ അറിയില്ലെങ്കിലും, ആരുടെ പടം കാണണമെന്നതിനെച്ചൊല്ലി അല്ലറ ചില്ലറ വാഗ്വാദങ്ങളെല്ലാം ഉണ്ടാകാറുണ്ടെന്നത് നിസ്സംശയം പറയാം. പക്ഷേ സമൂഹത്തില്‍ ഇവരുയര്‍ത്തുന്ന പ്രശ്നങ്ങള്‍, കാശു കൊടുത്ത് തിയ്യേറ്ററില്‍ കയറി ഫാന്‍സ് ശല്ല്യങ്ങളില്ലാതെ സിനിമ കാണാനാവില്ല എന്ന അവസ്ഥ, ഇതൊന്നും കണ്ടില്ലെന്നു നടിക്കാനാവുമോ?
അപ്പൊ പ്രിധ്വിയ്ക്ക് ആരാധകര്‍ ഇവിടെയും ഉണ്ടല്ലേ? അത് നല്ല ചിന്ത... നല്ല മാറ്റം..... നല്ല ലക്ഷണം..... അപ്പൊ നമ്മുടെ സിനിമ രക്ഷപ്പെടുന്ന ലക്ഷണമാ..... നന്നായിട്ടുണ്ട്.
ആളവന്‍താന്‍ - വയസ്സായിട്ടും ചെറുപ്പക്കാരനായി വിഗ്ഗും വച്ച് അഭിനയിക്കുന്നത് അരോചകമാണ്. പ്രേം നസീറിന്റെ കാര്യത്തില്‍ മലയാളികള്‍ ഇത് അനുഭവിച്ചതാണ്. നടന്മാര്‍ തങ്ങളുടെ പ്രായത്തെക്കുറിച്ച ബോധവാന്മാരാവുകയും, പ്രായത്തിനനുസരിച്ച റോളുകളിലേക്ക് മാറുകയുമാണ് സിനിമയോട് അവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. പൃത്വിരാജിന്റെ വേഷങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ക്കു നല്‍കാനാവാത്ത ഫ്രെഷ്നസ്സ് കാണാനാവുന്നത് അതു കൊണ്ടാണ്.
വിഗ്ഗുവെച്ചവരെ തള്ളിമാറ്റി മുന്നേറുക, അതിന് കെല്പില്ലെങ്ങിൽ പല്ല് കൊഴിഞ്ഞാലും അവർ തന്നെ അഭിനയിക്കും...
പ്രേക്ഷകർക്ക് വിഗ്ഗ് വെച്ചവരെ മതിയെങ്ങിൽ ലാലും മമ്മുട്ടിയും അഭിനയിച്ചല്ലെ പറ്റു...
കാക്കരെ -
അഭിപ്രായത്തിനു നന്ദി.
വിഗ്ഗു വച്ചവരെ തള്ളി മാറ്റാതെ തന്നെ കഴിവുള്ളവര്‍ക്കു മുന്നേറാന്‍ കഴിയണം. വിഗ്ഗു വച്ചവരും കഴിവുള്ളവര്‍ തന്നെയാണ്. പക്ഷെ അവര്‍ തങ്ങളെപ്പോലെ കഴിവുള്ളവര്‍ക്ക് മാര്‍ഗ്ഗതടസ്സമുണ്ടാക്കരുതെന്നേയുള്ളു.
പ്രേക്ഷകര്‍ക്കു വേണ്ടത് എന്താണെന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരല്ലല്ലോ. പ്രേക്ഷകര്‍ക്കു വേണ്ടത്, പൊതു ജനത്തിനു വേണ്ടത് എന്നതെല്ലാം സിനിമാ മുതലാളിമാര്‍ പറയുന്നത് തടി തപ്പാനുള്ള അടവുകള്‍ മാത്രമല്ലെ. കൈ നനയാതെ മീന്‍ പിടിക്കാനുള്ള പണിയാണിത്.
NINGAL ITHOKA PARAYUNUNDALO PRITHWI RAJINA POTHU SHATHRU AKAN MATHRAM ENTHANU ULATHU VERUTHA PONARAM PARAYANDA MALAYALATHIL ONO RANDO PADAM VIJAYICHATHU KONDANO ITHU PARAYUNATHU MAMOOTYUM MOHANLUM ABINAYIKUNA POLATHA PADANGAL ABINAYICHU FALIPIKANAMENGIL PRITHVI 2AMATHU JANIKANAM ETHADUPUNU ENEECHU VANITA NINGAL EEE VARTHANAM PARAYUNATHU NALA PADAMANAKIL ALUKAL VANU KANUM ATHINI ETHU FANS ENTHU KATIYALUM ATHU MANASILAKADOOO ENITU VA IPPO POOOO PRITHVI ABINAYICH AVANTA ITHU KONDU VIJAYICHAPADAM PUTHIYA MUGAM MATHRA MANU ANU IVIDA FANS UDAYIRUNILAAA

വിഗ് വച്ചവരെ തള്ളിമാട്ടുക എന്നൊക്കെ പറഞ്ഞാല്‍ പ്രിത്വിരജും , ഇന്ദ്രജിത്തും ഒക്കെ പെടില്ലേ ? പ്രിത്വി കങ്ങരൂ എന്നാ ചിട്രത്ല്‍ വിഗ ആണ് വച്ചിരുന്നത്. ഒരു അഞ്ചു വര്ഷം കഴിഞ്ഞാല്‍ പ്രിത്വി പൂര്‍ണമായും വിഗ്ഗിലേക്ക് മാരും !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ