2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

അവസ്ഥ

ആലിംഗനങ്ങളിലൂടെ ഉന്മാദങ്ങളും
ചുംബനങ്ങളിലൂടെ രോഗങ്ങളും
നമ്മള്‍ പങ്കു വച്ചു

കുറേക്കഴിഞ്ഞപ്പോള്‍
‍ഉന്മാദങ്ങള്‍ ശമിച്ചു
രോഗങ്ങള്‍ വളര്‍ന്നു വളര്‍ന്ന്
എല്ലുകളേയും മാംസത്തേയും
തിന്നു തീര്‍ത്തു
ഒടുവിലവ നമ്മുടെ ആത്മാക്കളെ
നമ്മുടെ ശരീരങ്ങളില്‍ നിന്നും
ചവിട്ടിപ്പുറത്താക്കി.

2 അഭിപ്രായങ്ങൾ:

ശിവ പറഞ്ഞു...

ഇതു തന്നെയാ ജീവിതം എന്ന പ്രതിഭാസം...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

ശിവ, അഭിപ്രായത്തിനു നന്ദി.