2008, ജൂൺ 11, ബുധനാഴ്‌ച

മറുപടി

ഇടതു പോക്കറ്റിലെ മൊബയിൽ
വൈബ്രേറ്റർ മൊഡിൽ
പിടഞ്ഞതെന്നാണാദ്യം തോന്നിയത്‌
അതല്ല ഹൃദയമായിരുന്നതെന്ന് മനസ്സിലായത്‌
അത്‌ നിലച്ചപ്പോഴായിരുന്നു.
മൊബയിലിൽ വന്ന
മെസ്സേജുകൾ
കാത്തു കിടക്കുന്നുണ്ടാകും
ഇനിആരാണാവോ
അവയൊക്കെവായിച്ച്‌
മറുപടിയെഴുതുക?

5 അഭിപ്രായങ്ങൾ:

ഫസല്‍ പറഞ്ഞു...

കൊള്ളാം ചെറിയ, നല്ല നിരീക്ഷണം

ശ്രീ പറഞ്ഞു...

കൊള്ളാം മാഷേ...

നിഗൂഢഭൂമി പറഞ്ഞു...

good poem...small is beauty..my relations are there at puthanchira

മുസാഫിര്‍ പറഞ്ഞു...

പരലോകത്തും ഇപ്പോ‍ള്‍ മൊബൈല്‍ ഒക്കെ ഉപയോഗിക്കാമെന്നായിട്ടുണ്ട്.ട്ടോ.
ചെറിയ നല്ല കുറിപ്പ്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ പറഞ്ഞു...

ഫസൽ, ശ്രീ, നിഗൂഡഭൂമി - കമന്റുകൾക്കു നന്ദി.
മുസാഫിർ - പരലോക നിരീക്ഷണം നന്നായി. ഹ .. ഹ .. ഹ