എന്റെ ദൈവമാണ് ശരിയെന്ന് ഞാനും
നിന്റേതെന്ന് നീയും
ആ മൌഡ്യത്തിന്റെ വാത്മീകങ്ങളിലേക്ക് ഉള്‍വലിഞ്ഞ്
പരസ്പരം പോര് വിളിച്ച് നമ്മള് വേര് പിരിഞ്ഞു
ഓര്‍മ്മകള്‍ തികട്ടി വരുമ്പോഴെല്ലാം
നമ്മളത് പ്രാര്‍ത്ഥനകള്‍ കൊണ്ടു മറച്ചു.
പിന്നെ നമ്മള് കണ്ടുമുട്ടിയത്
ഏതോ യുദ്ധക്കളത്തിലായിരുന്നു.
എന്റെ ദൈവത്തിന്റെ വാള് കൊണ്ട് ഞാന്‍ നിന്നെയും
നിന്റെ ദൈവത്തിന്റെ വാള് കൊണ്ട് നീ എന്നെയും
വെട്ടി വീഴ്ത്തി
നമ്മുടെ മൃതദേഹങ്ങളെ പൊതിഞ്ഞത്
ഏതു നിറമുള്ള തുണികളിലാണെന്ന്
ഞാനോ നീയോ അറിഞ്ഞില്ല
ശവമെടുപ്പിന് വായിച്ചത്
രാമായണമോ, ബൈബിളോ, ഖുറാനോ അതോ
സഖാക്കളുടെ നാവില്‍ വന്ന ലാല്‍ സലാമോ ?
ബലിക്കളത്തില്‍ വീണ നമ്മുടെ ചോര
ഒരു ചോദ്യ ചിന്ഹമായൊരുമിച്ചെണീറ്റതും
എവിടെ നാം തേടിയ ദൈവമെന്നാര്‍ത്തതും
ആരും അറിഞ്ഞീല.
9 അഭിപ്രായങ്ങൾ:
എന്നാലും നിര്‍ത്തില്ല ആര്‍ക്കോ വേണ്ടി കൊല്ലാനും ചാവാനുമുള്ള ഈ വീര്‍...
നന്നായി..
അതെ, ആരുമറിയുന്നില്ല ഒന്നും...
നല്ലൊരു കവിത.
“എന്റെ ദൈവമാണ് ശരിയെന്ന് ഞാനും
നിന്റേതെന്ന് നീയും“
നന്നായി മാഷെ..:)
ആശയാലല്ലാമാശയത്താലല്ല,
അതിശയത്താലല്ലാഘോഷത്താലല്ലാ
ആനന്ദത്താലല്ലയുന്മാദത്താലല്ല.
ആയുധത്താലെത്രേയറിവതു ദൈവത്തെ-
യെന്നതു ഇന്നിന് നീതിയൊ?
മേല്‍ കൊടുത്തതിനെ പൂര്‍ണ്ണമാക്കി എന്റെ ബ്ലൊഗിലിട്ടിട്ടുണ്ടു.വിസിറ്റുമല്ലൊ..
http://rajvengara.blogspot.com/
ദൈവങ്ങളുടെ പേരില്‍ വെട്ടിമരിക്കുന്ന നമ്മുടെ അടിമത്വത്തിന്റെ കവിത നന്നായിരിക്കുന്നു.
നന്മ നിറഞ്ഞ,ചിന്താ ശീലമുള്ള ആളുകള്‍ ബ്ലൊഗിലേക്ക് വരുന്നു എന്നത് സന്തോഷകരം തന്നെ.
താങ്കള്‍ക്കും,കുടുംബത്തിനും ക്രിസ്തുമസ് പുതുവര്‍ഷ ആശംസകള്‍!!!!
മാഷേ,
നന്നായിരിക്കുന്നു!
"ഹൃദ്യമായ ക്രിസ്തുമസ്സ് പുതുവല്‍സര ആശംസകള്‍"
നജീം, പ്രിയ, പ്രയാസി, രാജന്,ചിത്രകാരന്, മഹേഷ് - കമന്റുകള്‍ക്ക് നന്ദി.
എല്ലാവര്ക്കും സ്നേഹവും, സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു പുതു വത്സരം നേരുന്നു.
കവിതകള്‍ വായിക്കാന്‍ തീര് ച്ചയായും ഞാന്‍ എത്തും.അസ്തമയത്തിലൂടെ നടന്നതിനും നല്ല വാക്കുകള്‍ തന്നതിനും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ