2007, ജൂൺ 22, വെള്ളിയാഴ്‌ച

ഇത് ഞാന്‍ ...

ഇവിടെ ഈ ചില്ലയുടെ ഇത്തിരിത്തുമ്പിലായ്
ഒരു കൊച്ചു കൂടൊന്നു സ്വന്തമായ് തീര്‍ക്കുവാന്‍
ഒരു ശ്രമം ...
ഈ വഴി പോകവേ,
ഒരു മിഴിക്കോണിലൂടെങ്കിലും ഒരു മാത്ര
എന്‍ മണ്‍കുടിലൊന്നു കണ്‍ പാര്‍ത്തു പോവുക
സമയമുണ്ടെന്നാകില്‍
ഇവിടെ നിന്‍ വ്യഥകളിറക്കിവച്ചിത്തിരി
സൊറകള്‍ പറഞ്ഞും, സ്വകാര്യം പറഞ്ഞും
സൌഹൃദത്തിന്റെ തിരിനൂലു നൂറ്റെന്റെ
ചെറു മണ്‍ ചിരാതിലൊരു
ദീപം കൊളുത്തുക ..

2 അഭിപ്രായങ്ങൾ:

കണ്ണൂരാന്‍ - KANNURAN പറഞ്ഞു...

സ്വാഗതം സുഹൃത്തെ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM പറഞ്ഞു...

സ്വാഗതത്തിനു നന്ദി. കമന്ടുകള്‍ പ്രതീക്ഷിക്കുന്നു.