2011 ഒക്‌ടോബർ 10, തിങ്കളാഴ്‌ച

ഉത്തരം









ഉണ്ടോ?
ഉണ്ടെന്ന് വിശ്വാസം
തീര്‍ച്ചയുണ്ടോ?
ഇല്ല

ഇല്ലെ?
ഇല്ലെന്ന് വിശ്വാസം
തീര്‍ച്ചയുണ്ടോ?
ഇല്ല

ഉണ്ടായിരിക്കാം, ഇല്ലായിരിക്കാം
ഉണ്ടെന്നതിനും
ഇല്ലെന്നതിനും
ഇടയിലെവിടെയോ

2011 ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

പുതിയ കവിത - പ്രതിഷ്ഠ - തര്‍ജ്ജനിയില്‍


ക്ഷേത്രങ്ങളും, ദൈവങ്ങളും, കോടതിയുമെല്ലാം വീണ്ടും വിവാദമാകുമ്പോള്‍, പുതിയ കവിത - 
“പ്രതിഷ്ഠ” 
തര്‍ജ്ജനിയില്‍. ലിങ്ക് താഴെ -


http://www.chintha.com/node/112944

2011 ജനുവരി 3, തിങ്കളാഴ്‌ച

പുതിയ കവിതകള്‍ - തര്‍ജ്ജനിയില്‍

പ്രണയം, പ്രണയശേഷം

പുതിയ രണ്ടു കവിതകള്‍ ‘ തര്‍ജ്ജനി’ വെബ് മാഗസിന്‍ പുതിയ ലക്കത്തില്‍
ലിങ്ക് താഴെ:

http://www.chintha.com/node/95122

2010 നവംബർ 20, ശനിയാഴ്‌ച

2010 നവംബർ 5, വെള്ളിയാഴ്‌ച

2010 ഒക്‌ടോബർ 28, വ്യാഴാഴ്‌ച

2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച

വരൂ പോകാം













അയ്യപ്പന്‍ പറഞ്ഞു-

“ മൃത്യുവിന് ഒരു വാക്കേ ഉള്ളു
വരൂ, പോകാം“ *

അയ്യപ്പന്‍ പോയി.

അയ്യപ്പനില്ലാത്ത ശരീരം
ആചാരവെടിക്കാരുടേയും
മന്ത്രിമാരുടേയും
സൌകര്യം കാത്തു കിടന്നാല്‍
അയ്യപ്പനെന്ത്?
സമയമെത്തുമ്പോള്‍
അവരുടെ കാതിലും ആ വാക്കെത്തും
വരൂ പോകാം


......
* അയ്യപ്പന്റെ ‘മൃത്യുവചനം‘ എന്ന കവിതയിലെ വരികള്‍