2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച
2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച
വരൂ പോകാം

അയ്യപ്പന്‍ പറഞ്ഞു-
“ മൃത്യുവിന് ഒരു വാക്കേ ഉള്ളു
വരൂ, പോകാം“ *
വരൂ, പോകാം“ *
അയ്യപ്പന്‍ പോയി.
അയ്യപ്പനില്ലാത്ത ശരീരം
ആചാരവെടിക്കാരുടേയും
മന്ത്രിമാരുടേയും
സൌകര്യം കാത്തു കിടന്നാല്‍
അയ്യപ്പനെന്ത്?
സമയമെത്തുമ്പോള്‍
അവരുടെ കാതിലും ആ വാക്കെത്തും
വരൂ പോകാം
......
* അയ്യപ്പന്റെ ‘മൃത്യുവചനം‘ എന്ന കവിതയിലെ വരികള്‍
ലേബലുകള്‍:
കവി അയ്യപ്പന്‍,
poet ayyapppan
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)