
താന്‍ സൃഷ്ടിച്ച ലോകത്തിലെ നെറികേടു കണ്ട്
മനം നൊന്ത് ദൈവം പറഞ്ഞു
ഉള്ളവന്‍ ഇല്ലാത്തവനു കൊടുക്കുക
നല്ലതെല്ലാം മാറ്റിവച്ച്
തനിക്കാവശ്യമില്ലാത്തതൊക്കെയും
ഉള്ളവന്‍
ഇല്ലാത്തവനു കൊടുത്തു
കൂടെ അവനൊരിക്കലും
കൂടെ അവനൊരിക്കലും
താങ്ങാന്‍ ത്രാണിയില്ലാത്തത്ര
വലിയൊരു ബില്ലും
അതടച്ചു തീര്‍ക്കാന്‍
ലോക ബാങ്കില്‍ നിന്നൊരു വായ്പയും
ഈടായി അവന്റെയും കുടുംബത്തിന്റേയും
കരുത്തും മാനവും
അതു വാങ്ങിയവനോ
ദൈവത്തിങ്കല്‍ നിന്നും മാറി
ഉള്ളവന്റെ അടിമയായി
പിന്നെ അവനെ രക്ഷിക്കാന്‍
ദൈവത്തിനു പോലും കഴിഞ്ഞില്ല